കേരള കേന്ദ്ര സർവകലാശാല വനിതാ ഹോസ്റ്റലിൽ പ്രതിഷേധം

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. വനിതാ ഹോസ്റ്റലില്‍ നിലവാരം കുറഞ്ഞ ഭക്ഷണം നല്‍കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. സര്‍വകലാശാല കവാടം വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയാണ്. പലതവണ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.



