രണ്ട് ദിവസമായി കാണാനില്ല…. കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി…

തിരുവനന്തപുരം: കല്ലമ്പലത്ത് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ദേശീയപാത നിർമാണം നടക്കുന്ന പ്രദേശത്തെ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന സ്വിഫ്റ്റ് കാറിനുള്ളിൽ ആഷിക്കിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button