മൂക്കുന്നിമലയിലെ തീപിടിത്തം…പ്രതിസന്ധിയിലായ ഫയർഫോഴ്സിന് അനുഗ്രഹമായി വേനൽമഴ

തിരുവനന്തപുരം: നഗരത്തിനുള്ളിലെ മൂക്കുന്നിമലയിൽ തീപിടിത്തം. ഇന്നലെ രാവിലെയാണ് പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ ഫയർഫോഴ്സിനെ വിവരം അറയിച്ചത്. ജനവാസകേന്ദ്രത്തിന് സമീപത്തേക്കടക്കം തീപടരുമെന്നായതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. എന്നാൽ വൈകുന്നേരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ തീയണയുകയായിരുന്നു.
തീ ശ്രദ്ധയിൽപെട്ടതോടെ രാവിലെ മുതൽ കാട്ടാക്കടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി നീയണക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഏക്കറുകണക്കിന് മരങ്ങൾ വ്യാപിച്ച് നിൽക്കുന്ന മലയിൽ ഫയർഫോഴ്സ് വാഹനത്തിന് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ തീപടർന്നത് വെല്ലുവിളിയായി. മലയിലെ ക്വാറികളിൽ നിന്നും വെള്ളം ശേഖരിച്ചാണ് തീയണച്ചുകൊണ്ടിരുന്നത്. മലയിലെ അക്കേഷ്യ, റബ്ബര്‍ മരങ്ങള്‍ ഏതാണ്ട് കത്തിയമര്‍ന്നു.



