ഹൈക്കമാൻഡ് തീരുമാനം വരുംവരെ മൗനം… ഇനി പരസ്യപ്രതികരണത്തിനില്ല…

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം കാത്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തീരുമാനം ഉണ്ടാകുന്നതുവരെ വിഷയത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പരാതിയിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് അടൂർ പ്രകാശിന്റെ പ്രതീക്ഷ. ഡൽഹിയിലുള്ള അദ്ദേഹം ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയേക്കും. മുഖ്യമന്ത്രി വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിൽ തുടരുകയാണ്. ബോർഡുകളിലും കോർപറേഷനുകളിലും നിയമനം നടത്തുമ്പോൾ യുഡിഎഫിൽ ആവശ്യമായ കൂടിയാലോചനകൾ ഇല്ലാതെ തീരുമാനമെടുത്തെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ അടൂർ പ്രകാശ് ഉന്നയിക്കുന്ന പ്രധാന പരാതി. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് അടൂർ പ്രകാശ് ഡൽഹിയിലെത്തിയത്. കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ട് അദ്ദേഹം പരാതികൾ ഉന്നയിച്ചിരുന്നു.

Related Articles

Back to top button