‘മെറ്റീരിയല്‍ റൂമില്‍ കയറിയത് എന്റെ ഭര്‍ത്താവ് തന്നെ; നടന്നത് തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രശ്നങ്ങള്‍’

വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയല്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വിവാദങ്ങള്‍ക്കു മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭര്‍ത്താവായ ഷെഹ്സാദ് തന്നെയാണ് സ്ഥാനാര്‍ത്ഥി യുടെ പ്രതിനിധിയായി മെറ്റീരിയല്‍ റൂമില്‍ കയറിയത് എന്ന് ഫാത്തിമ പറഞ്ഞു. ആശയക്കുഴപ്പവും ഔദ്യോഗിക നോട്ടീസ് ലഭിക്കുന്നതിലെ താമസവുമാണ് യുഡിഎഫ് നേതാക്കളെ വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയത് എന്നാണ് ഫാത്തിമ പറയുന്നത്. ജെഡിടി സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ മണ്ഡലം മാറി രേഖപ്പെടുത്തിയത് വിവാദത്തിന്റെ ആക്കം കൂട്ടിയെന്നും അവര്‍ പറയുന്നു.



