ശരദ് പവാർ ആശുപത്രിയിൽ

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയിൽ. 85 കാരനായ പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചിലെ അണുബാധയും നിർജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാൻസറിനെ അതിജീവിച്ച നേതാവാണ് ശരദ് പവാർ.

Related Articles

Back to top button