സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ ബിഎസ്എഫ് ജവാന്മാരെ കാണാനില്ല…

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നീ ജവാന്മാരെയാണ് കാണാതായത്. തുടർന്ന് ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകി. കോട്ടക്കൽ മണ്ഡലത്തിന്റെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം കാവൽ ചുമതയിലാണ് ഇരുവരും ഉണ്ടായിരുന്നത്. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേൽ ഉദ്യോഗസ്ഥനുമായി തർക്കം ഉണ്ടായതായാണ് സംശയം. ഇവർക്ക് പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു.



