ഡല്‍ഹിയിലെത്തിയതിന് അതിനല്ല’, മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിഷേധിച്ച് ചെന്നിത്തല

ഡല്‍ഹി സന്ദര്‍ശനത്തില്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ ഹൈക്കമാന്‍ഡ് നേതാക്കളുമായി രമേശ് ചെന്നിത്തല നടത്തിയട കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഞാന്‍ ഡല്‍ഹിയില്‍ എത്തിയത് അതിനല്ല. തെരഞ്ഞെടുപ്പ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പ്രതികരിച്ചു.

Related Articles

Back to top button