ഗതാഗത നിയമലംഘനം… ഫൈന്‍ 50 ശതമാനമായി കുറക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയ പിഴത്തുക പകുതിയായി കുറച്ച് അടയ്ക്കാനുള്ള ആംനസ്റ്റി പദ്ധതിയുടെ കാലാവധി ഏപ്രിൽ 30-ന് അവസാനിക്കുന്നു. കുടിശ്ശികയുള്ള പിഴകൾ വേഗത്തിൽ തീർപ്പാക്കാൻ സർക്കാർ അനുവദിച്ച ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
2024 ഡിസംബർ 31-ന് മുൻപ് രജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘന കേസുകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി https:// services.mvd.kerala.gov.in വാഹന ഉടമകൾക്ക് ഓൺലൈനായി അപേക്ഷ നൽകി പിഴയടയ്ക്കാവുന്നതാണ്. ഏപ്രിൽ 30-ന് ശേഷം പിഴ അടയ്ക്കുന്നവർ മുഴുവൻ തുകയും നൽകേണ്ടി വരും. ക്യാമറ ദൃശ്യങ്ങൾ വഴിയും അല്ലാതെയും ചുമത്തപ്പെട്ട പഴയ ചെലാനുകൾ തീർപ്പാക്കാൻ വാഹന ഉടമകൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.



