‘നിതിൻ രാജിന്റെ വേർപാട് ഗൗരവമുള്ളത്, കോളജിൽ നിന്ന് ആരും വീട്ടിലേക്ക് വരാത്തത് സംശയമുണ്ടാക്കുന്നു’

നിതിൻ രാജിന്റെ വേർപാട് ഗൗരവമുള്ളതാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിതിൻ രാജിന്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടിയുടെ പിതാവുമായി സംസാരിച്ചു. നിതിനെ ബുദ്ധിമുട്ടിപ്പിക്കുന്ന കാര്യങ്ങൾ കോളജിൽ ഉണ്ടായിട്ടുണ്ട് എന്ന് പിതാവ് പറഞ്ഞു. ഡിപ്പാർട്ട്മെൻ്റ് ഹെഡ് ആണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. ഇടവേളയ്ക്ക് ശേഷം ഹോസ്റ്റലിൽലെത്തിയപ്പോൾ റൂം കൊടുത്തില്ല. നീതിപൂർവമായി അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിഷയം അന്വേഷിക്കാനായി സ്പെഷ്യൽ ടീം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോളജിൽ നിന്ന് ആരും വീട്ടിലേക്ക് വന്നിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നു. കോളജിലെ വിദ്യാർഥികളും ഈ വീട്ടിലെത്തിയിട്ടില്ല. ഇന്റേണൽ മാർക്ക് പറഞ്ഞു കുട്ടികളെ ഭീഷണിപ്പെടുത്തുന്നു എന്ന് കരുതുന്നു. കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാനുള്ള സൗകര്യം ഒരുക്കും. കുടുംബത്തിനെ സംരക്ഷിക്കാനുള്ള തീരുമാനം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Related Articles

Back to top button