”ഡാഷ് മോനെ’ എന്നാൽ പൊന്നു മോനേ…, പിണറായിയുടേത് മൃദുലമായ പ്രയോഗം’

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡാഷ് മോനെ പ്രയോഗത്തെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്ന് ഉദ്ദേശിച്ചാകാം. രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും മൃദുലമായ പ്രയോഗമാണെന്നും ജയരാജൻ പറഞ്ഞു.

സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാൻ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി എന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.

ഇന്നലെ കണ്ണൂരിൽ മീറ്റ് ദ ലീഡർ പരിപാടിക്കിടെയാണ് പിണറായി വിജയൻ ഡാഷ് മോനെ രേവന്താ… മറുപടി വരുന്നുണ്ട് എന്ന് പറഞ്ഞത്. രേവന്ത് റെഡ്ഡി കേരളത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് താൻ ഇപ്പോൾ മറുപടി പറയാനില്ലെന്നും പിണറായി വിജയൻ പറഞ്ഞു. നേമത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോ മോനേ വിജയാ എന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനു മറുപടിയായായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

Related Articles

Back to top button