‘എല്ലാം ചെയ്ത് തന്നത് ഇടത് സർക്കാർ’; പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. തെരഞ്ഞെടുപ്പിൽ സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നും തങ്ങൾക്ക് എല്ലാം ചെയ്ത് തന്നത് ഇടത് സർക്കാരാണെന്നും എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും നിർദേശിക്കുന്ന വിഡിയോ പുറത്തുവന്നു. മണ്ഡലമോ സ്ഥാനാർഥിയോ നോക്കാതെ ഇടതിനൊപ്പം നിൽക്കണമെന്നാണ് നിർദേശം.

തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കോഴിക്കോട് ചേർന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണിത്. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എൽഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് വിഡിയോയിൽ പറയുന്നത്.

Related Articles

Back to top button