കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി വരണമെന്ന് കൽപ്പറ്റ നാരായണൻ…

താന്‍ മാറ്റത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന ആളാണെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. മാറ്റം ഉണ്ടെങ്കില്‍ മാത്രമേ സമൂഹം ചലിക്കുകയുളളുവെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി വരണമെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഒരു നേതാവേയുളളു എന്ന് പറയുന്നതിനേക്കാള്‍ നല്ലതാണ് ഞങ്ങള്‍ക്ക് പല നേതാക്കളുണ്ട് എന്ന് പറയുന്നതെന്നും കൂടുതല്‍ നേതാക്കന്മാരുളള പ്രസ്ഥാനമാണ് ശരിയായ പ്രസ്ഥാനമെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
അതേസമയം, തുടര്‍ഭരണത്തില്‍ പ്രശ്‌നമില്ലെന്നാണ് എഴുത്തുകാരി കെ ആര്‍ മീര അഭിപ്രായപ്പെട്ടത്. കല്‍പ്പറ്റ നാരായണന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജനാധിപത്യ മൂല്യങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍കഴിയുന്ന മുന്നണി അധികാരത്തില്‍ വരണമെന്നും കെ ആര്‍ മീര പറഞ്ഞു. തനിക്ക് വിശ്വാസം തോന്നുന്ന പക്ഷത്തെയാണ് പിന്തുണയ്ക്കുന്നതെന്നും കെ ആര്‍ മീര കൂട്ടിച്ചേര്‍ത്തു.



