സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്… ഗ്രാമിന്…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11,480 രൂപയാണ് നിരക്ക്. ചൊവ്വാഴ്ച സ്വർണവിലയിൽ കാര്യമായ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയത്. മാസത്തിന്റെ തുടക്കത്തിൽ രാവിലെ ഒരു പവൻ സ്വർണത്തിന് 1,15,080 രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ പവന് 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയായി. ആഗോള സ്വർണവിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾക്കനുസരിച്ച് സംസ്ഥാനത്തും സ്വർണവിലയിൽ തുടർച്ചയായി ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ട്. അതേസമയം, ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ നിരക്ക്.


