ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട….

ചെങ്ങന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. വിപണിയിൽ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവുമായി കന്യാകുമാരി അഗദീശ്വരം സ്വദേശി ശങ്കർ എ (40), കൽക്കുളം സ്വദേശി ശിവശങ്കർ എൻ (39) എന്നിവരാണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യവസായിക അളവിലുള്ള കഞ്ചാവ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.



