യൂട്യൂബർ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
നാടന്‍ മല്‍സ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂന്‍ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


