നിർമാണപ്രവർത്തനങ്ങളിൽ വൻ കുടിശ്ശിക; 1,750 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

സാമ്പത്തികവർഷത്തി​ന്റെ അവസാന ആഴ്ചയിൽ 1,750 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി.

വിവിധ നിർമാണപ്രവർത്തനങ്ങളുടെ കുടിശ്ശികയുള്ളതിൽ വൻതുക ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് കൊടുത്തുതീർക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ബില്ലുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയപരിധി 24 വരെ നിശ്ചയിച്ചിരുന്നു. അതിനുശേഷം ബില്ലുകളുടെ ഇ-സമർപ്പണം അനുവദിക്കുന്നില്ല.

റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിൻ്റെ ലേലം 27-ന് നടക്കും. വിവരങ്ങൾക്ക്: www.finance.kerala.gov.in

Related Articles

Back to top button