‘കോൺഗ്രസ് വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്….എന്നാൽ സംഭവിച്ചത്… പ്രതികരണവുമായിഎംവി ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്. ബലാബലമാകും എന്നൊക്കെ കരുതി. പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അബ്ദുറഹ്മാൻ സ്വതന്ത്രനാണ്. എവിടെയാണ് മത്സരിക്കുന്നതെന്ന് അബ്ദുറഹ്മാൻ തീരുമാനിക്കട്ടെ. എൽഡിഎഫിൽ പ്രഖ്യാപിക്കാൻ ബാക്കിയുള്ള സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, കണ്ണൂരിൽ വിമതനായ ടികെ ഗോവിന്ദനെ പറ്റിയുള്ള ചോദ്യത്തിൽ നിന്ന് എംവി ഗോവിന്ദൻ ഒഴിഞ്ഞു മാറി.



