എംകെ മുനീറിന്റെ പിൻഗാമിയാവുക വലിയ അംഗീകാരവും ഉത്തരവാദിത്വവും, കൊടുവള്ളിയിൽ പ്രചരണം തുടങ്ങി പികെ ഫിറോസ്

കൊടുവള്ളിയിൽ എം കെ മുനീറിന്റെ പിൻഗാമി എന്നത് അംഗീകാരവും വലിയ ഉത്തരവാദിത്വവും എന്ന് യു ഡി എഫ് സ്ഥാനാർഥി പി കെ ഫിറോസ്. കൊടുവള്ളി യു ഡി എഫിന്റെ ശക്തി കേന്ദ്രമാണ്. ഇത്തവണ പാർട്ടിയിലോ മുന്നണിയിലോ വിഭാഗീയതയോ പ്രശ്നങ്ങളോ ഇല്ലെന്നും വലിയ വിജയം നേടുമെന്നും ഫിറോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലീഗ് നേതാക്കൾ വിമതരാകുന്നത് പാർട്ടിയെ ബാധിക്കില്ല. വിമതർ ഉള്ളിടത്തടക്കം മുസ്ലിം ലീഗും യു ഡി എഫും മികച്ച വിജയം നേടുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. കൊടുവള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് ഫിറോസ് പ്രതികരിച്ചത്. കൊടുവള്ളി മുതൽ താമരശ്ശേരി വരെ റോഡ് ഷോ നടത്തിയാണ് യു ഡി എഫ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്



