‘പാലക്കാട് പിഷാരടി, മലമ്പുഴയിൽ എ സുരേഷ്…UDF സ്ഥാനാർത്ഥികളെ തീരുമാനിച്ചു…

ജില്ലയിലെ പത്ത് സീറ്റുകളില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയില്‍ എ സുരേഷും തൃത്താലയില്‍ വി ടി ബല്‍റാമും മത്സരിക്കും. പാലക്കാട്ടെ 12 സീറ്റില്‍ പത്ത് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത്. ഇതില്‍ എട്ട് സീറ്റിലും മത്സരിക്കുന്നത് കോണ്‍ഗ്രസാണ്.

ആലത്തൂര്‍- കെ എം ഫെബിന്‍, ചിറ്റൂര്‍- സുമേഷ് അച്യുതന്‍, കോങ്ങാട്- കെ എ തുളസി, മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ധീന്‍, നെന്മാറ- എ തങ്കപ്പന്‍, തരൂര്‍- കെ സി സുബ്രഹ്‌മണ്യന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഒറ്റപ്പാലത്ത് സിപിഐഎം വിമത പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി കെ ശശിയെ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം. പി കെ ശശിയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് മാര്‍ക്‌സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ നേതാക്കള്‍ പ്രഖ്യാപിക്കും. പട്ടാമ്പിയിലെയും ഷൊര്‍ണൂരിലെയും സ്ഥാനാര്‍ത്ഥികളെയാണ് ഇനി തീരുമാനിക്കുള്ളത്. പട്ടാമ്പിയില്‍ ടി പി ഷാജി, റിയാസ് മുക്കോളി എന്നിവരാണ് അവസാന പട്ടികയിലുള്ളത്. ഷൊര്‍ണ്ണൂരില്‍ പി ഹരിഗോവിന്ദനാണ് മുന്‍ഗണന.

നേരത്തെ നെന്മാറ മണ്ഡലത്തില്‍ സിപിഐഎം എംഎല്‍എയായ കെ ബാബുവിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. രണ്ട് ടേം പൂര്‍ത്തിയായതോടെയാണ് ബാബുവിനെ വീണ്ടും മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് സിപിഐഎം എത്തിയത്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ബാബുവിന് ഇളവ് നല്‍കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് പരിഗണിക്കുകയായിരുന്നു. പിന്നാലെയാണ് നെന്മാറ ഏരിയ സെക്രട്ടറി കെ പ്രേമനെ സ്ഥാനാര്‍ത്ഥിയായി സിപിഐഎം തെരഞ്ഞെടുത്തത്.

Related Articles

Back to top button