കൊടും ചൂടിനാശ്വാസം…കേരളത്തിൽ വേനല്‍മഴ വരുന്നു…

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂടിനാശ്വാസമായി മഴയെത്തുന്നു. കേരളത്തില്‍ മാര്‍ച്ച് 16 മുതല്‍ വിവിധ ഇടങ്ങളില്‍ വേനല്‍ മഴ ലഭിക്കും. ഉച്ചയ്ക്കു ശേഷം പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് മഴ ലഭിക്കുക. ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.



