സിപിഐയുടെ പ്രതികാരനീക്കം….റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയത് നിയമവിരുദ്ധം…ശ്രീനാദേവി കുഞ്ഞമ്മ

റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയത് നിയമവിരുദ്ധമായിട്ടാണെന്നും ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ.സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പ്രതികാര നീക്കമെന്നും പേര് നീക്കിയ റേഷന്‍ കാര്‍ഡിലെ വിലാസത്തില്‍ തനിക്കും അവകാശമുണ്ടെന്നുംശ്രീന ദേവി കുഞ്ഞമ്മ പ്രതികരിച്ചു. വീട്ടില്‍ അവകാശം നേടിയത് കൃത്രിമ രേഖകള്‍ ചമച്ചെന്ന് ആരോപിച്ചായിരുന്നു ശ്രീനയ്ക്കെതിരെയുള്ള പരാതി.

കോണ്‍ഗ്രസ് പ്രതിനിധിയായ ജില്ലാ പഞ്ചായത്തംഗം ശ്രീന ദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് വ്യാജമായി ചേര്‍ത്തെന്നായിരുന്നു പരാതി.അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കാര്‍ഡ് ഉടമ യശോദയുടെ മക്കളായ രണ്ടു പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്.എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം സിപിഐ തനിക്കെതിരെ നടത്തുന്ന നീക്കമാണെന്നാണ് ശ്രീന ദേവി കുഞ്ഞമ്മയുടെ വാദം.

Related Articles

Back to top button