വാണിജ്യ സിലിണ്ടർ വിതരണ പ്രതിസന്ധി….സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞു…

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി. കൊച്ചിയില്‍ 70 ശതമാനം ഹോട്ടലുകളും ഗ്യാസ് ക്ഷാമത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓൺലൈൻ ഭക്ഷണ വിതരണത്തിലും കടുത്ത പ്രതിസന്ധി തുടരുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ നിലവില്‍ കാര്യമായ പ്രതിസന്ധിയില്ലെങ്കിലും ബുക്കിംഗില്‍ പ്രയാസം നേരിടുന്നതായി പരാതിയുണ്ട്.

പശ്ചമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഉടലെടുത്ത പാചക വാതക പ്രതിസന്ധി പരിഹരിക്കാനായി ഹോട്ടലുകള്‍ക്കുള്‍പ്പെടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാനത്തെ ഹോട്ടല്‍ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഭൂരിഭാഗം ഹോട്ടലുകളും ഇതിനോടകം അടച്ചു പൂട്ടുകയോ പ്രവര്‍ത്തനം പേരു മാത്രമാക്കി ചരുക്കുകയോ ചെയ്തുകഴിഞ്ഞു. കൊച്ചി നഗരത്തില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടിയതായാണ് കണക്ക്.

Related Articles

Back to top button