പന്നിവേട്ടയിൽ മലപ്പുറം മുന്നിൽ… കൃഷി സംരക്ഷിക്കാൻ തോക്കെടുത്തത് നൂറുകണക്കിന് കാട്ടുപന്നികൾക്കെതിരെ

മലപ്പുറം: കാര്‍ഷിക വിളകള്‍ നശി പ്പിക്കുന്നത് തടയാന്‍ അംഗീകൃത ഷൂട്ടര്‍മാര്‍ വഴി അപകടകാരികളായ കാട്ടുപന്നികളെ ഇതുവരെ വെടിവെച്ച് കൊന്ന പട്ടികയില്‍ മലപ്പുറം രണ്ടാമത്. 2022 മേയ് 28 മുതല്‍ 2025 ഡിസംബര്‍ 15 വരെയുള്ള വനം-വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. മൂ ന്നര വര്‍ഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന തോക്കിന്‍ മുനയില്‍ മലപ്പുറത്ത് 1,067 കാട്ടുപ ന്നികളെയാണ് വെടിവെച്ചിട്ടത്. പട്ടികയില്‍ പാലക്കാട് ജില്ലയാണ് ഒന്നാമത്. 1,512 കാട്ടുപന്നികളെ അധികൃതരുടെ അനുമതിയോടെ കൊന്നിട്ടുണ്ട്.

മൂന്നാമതുള്ള തിരുവനന്തപുരത്ത് 967, കണ്ണൂരില്‍ 740, കോഴിക്കോട് 484, പത്തനംതിട്ട 163, കൊല്ലം 137, തൃശൂര്‍ 130, ആലപ്പുഴ 485, കാസര്‍കോട് 25, വയനാട് 24 എന്നിങ്ങനെയാണ് കണക്ക്. മുന്ന് ജില്ലകളിലാണ് 10 താഴെയുള്ളത്. എറണാകുളം ഒമ്പത്, കോട്ടയം ആറ്, ഇടുക്കി രണ്ട് എന്നിങ്ങനെയാണ് കുറവുള്ള പട്ടികയിലുള്ളത്.

2022 മേയില്‍ 28 മുതല്‍ ജനവാസ മേഖലയില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കിയിരുന്നു. നിലവില്‍ ഈ അനുമതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

Related Articles

Back to top button