സ്വർണവിലയിൽ നേരിയ ഇടിവ്… പവന്…

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായി വില.മിനിഞ്ഞാന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് ഏകദേശം 2,320 രൂപയുടെ വർധനയുണ്ടായിരുന്നു. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിച്ചത്.ഓണക്കാലം അടുക്കുന്നതോടെ സ്വർണവിലയിൽ വീണ്ടും വർധനയുണ്ടാകുമെന്നാണ് വിപണിയിലെ പ്രതീക്ഷ. വിവാഹ-ഉത്സവ സീസൺ അടുത്തെത്തുന്നതും സ്വർണവിപണിയിൽ നിർണായകമാകും.അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില.



