സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം….കോന്നിയില്‍ യുവാവ് എക്സൈസ് പിടിയിൽ….

പത്തനംതിട്ട : സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തെന്ന വിവരത്തെ തുടർന്ന് പതിനെട്ടുകാരനെ പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കോന്നി സ്വദേശി വലിയകാലായിൽ തൗഫീക്കിന്റെ മകൻ ഹിഷാമിനെയാണ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടികൂടിയത്. പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി യുവാവിനെ പിടികൂടിയത്.

Related Articles

Back to top button