കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ മൊഴി നൽകാൻ റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തി… യുവാവിന്..

കർണാടകയിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ മൊഴി നൽകാൻ റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ ചെന്ന യുവാവിന് മർദനം. കടബ താലൂക്ക് ഐത്തൂർ ഗ്രാമത്തിൽ കൊണ്ടേ മാനെയിലെ മോനപ്പ ഗൗഡയുടെ മകൻ ജീവനെ (27) വനം ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ ജീവന് പരിക്കേറ്റിട്ടുണ്ട്. യുവാവ് പുത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഐത്തൂർ വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ ഈ യുവാവിനും കെർമായിയിലെ ജെയിംസ് വർക്കിക്കും (50) എതിരെ കേസെടുത്തിരുന്നു. ഇരുവരും സുബ്രഹ്മണ്യ റേഞ്ച് ഫോറസ്റ്റ് ഓഫിസിൽ മൊഴി രേഖപ്പെടുത്താൻ ചെന്നു. വർക്കിയെ പുറത്താക്കിയ ശേഷം ജീവനെ ഓഫിസിനുള്ളിൽ മർദിച്ചു.

പിന്നീട് വൈദ്യപരിശോധനക്കായി കടബ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. ആക്രമണത്തെക്കുറിച്ച് അറിഞ്ഞയുടനെ ജനങ്ങൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടി വനം ഉദ്യോഗസ്ഥർക്കെതിരെ രോഷം പ്രകടിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരായ സുബ്രഹ്മണ്യ റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിമൽ ബാബു, ജീവനക്കാരായ പ്രകാശ്, ആദർശ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മറ്റൊരു സംഭവത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡി മര്‍ദനാരോപണം വന്നതിന് പിന്നാലെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. ഫോർട്ട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി മർദിച്ചതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Related Articles

Back to top button