പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; പണിക്കേഴ്സ് ആശുപത്രിക്കെതിരെ പൊലീസിൽ പരാതി

കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പതിയാശേരി സ്വദേശി നൗഫലിൻ്റെ ഭാര്യ ഷബ്നയുടെ കുഞ്ഞാണ് മരിച്ചത്. സംഭവം ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .
ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കുട്ടി മരിച്ചു എന്ന വിവരം ബന്ധുക്കൾ അറിയുന്നത്. പണിക്കേഴ്സ് ആശുപത്രിക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



