കറിവേപ്പില പോലെ എടുത്തുകളഞ്ഞു, പി കെ ശശി സഹകരിക്കുമെന്ന പ്രതീക്ഷ, വലിയ കൂട്ടായ്മയ്ക്കായി സിപിഎം വിമതർ

പാലക്കാട് സിപിഎമ്മുമായി തെറ്റി നിൽക്കുന്ന കൂടുതൽ നേതാക്കൾ സിപിഎം വിമത കൂട്ടായ്മയുടെ ഭാഗമാകും. വിമതരുടെ ജില്ലാതല കൺവെൻഷനിൽ പങ്കെടുക്കുമെന്ന് വടക്കഞ്ചേരിയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ ബാലനും ഏരിയ കമ്മറ്റി അംഗം പി ഗംഗാധരനും അറിയിച്ചു. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് പി.കെ.ശശി സഹകരിക്കുമെന്ന് പ്രതീക്ഷയിലാണ് വിമത കൂട്ടായ്മയുള്ളത്. അസംതൃപ്തരായ പാർട്ടി പ്രവർത്തകർ നല്ല പ്രായം മുഴുവൻ സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചവരെ കറിവേപ്പില പോലെ എടുത്തുകളയുന്ന നയത്തിനെതിരെയാണ് കൂട്ടായ്മയുടെ പ്രവർത്തനമെന്നാണ് അംഗങ്ങൾ പറയുന്നത്



