ഇടതുപക്ഷം വിമർശനങ്ങളെ ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടുപോകും; സച്ചിദാനന്ദനെ തള്ളി രാജീവ് 

സിപിഐഎമ്മിന് ഇനിയും ഭരണത്തുടർച്ച വേണ്ട എന്ന കവി കെ സച്ചിദാനന്ദന്റെ പരാമർശം തള്ളി മന്ത്രി പി രാജീവ്. ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ട എന്ന് പറയുന്നവർ ശ്രമിക്കുന്നതെന്നും,  ഭരണത്തുടർച്ചയാണ് കേരളം ഈ നിലയിലേക്ക് ഏത്താൻ കാരണമെന്നും പി രാജീവ് പറഞ്ഞു. ചിലർ പാർട്ടി ഒന്നുകൂടി നന്നാകണം എന്ന് ആഗ്രഹിക്കുകയാണ്. അഭിപ്രായങ്ങളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് നോക്കുന്നത്. ഇടതുപക്ഷം വിമർശനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്നും രാജീവ് പറഞ്ഞു.

ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ട എന്ന് പറയുന്നവർ ശ്രമിക്കുന്നത് എന്നും രാജീവ് വിമർശിച്ചു. ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും. കോൺഗ്രസ്‌ തോറ്റാൽ അവർ ബിജെപിയായി മാറും എന്ന ആശങ്കയാണ് ഉള്ളത് എന്ന് പറയുന്നു. അവയ്‌ ജയിച്ചാൽ ഭരണം തന്നെ ബിജെപിയിലേക്ക് മാറുമെന്നും രാജീവ് പറഞ്ഞു. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർക്ക് കോൺഗ്രസിൻ്റെ നറേറ്റീവിനെക്കുറിച്ച് കരുതൽ വേണം. വിമർശിക്കുന്നവരിൽ നിന്നും സ്വീകരിക്കേണ്ടത് സ്വീകരിക്കുമെന്നും സച്ചിദാനന്ദൻ ഉദ്ദേശിച്ചത് കരുതൽ വേണമെന്നാണ് എന്നും രാജീവ് പറഞ്ഞു. ബിജെപിക്ക് മുമ്പ് രാമരാജ്യം എന്ന് പറഞ്ഞത് കോൺഗ്രസാണ് എന്നും കോൺഗ്രസ് ബിജെപിക്ക് അവസരമൊരുക്കുകയാണ് എന്നും രാജീവ് വിമർശിച്ചു.

Related Articles

Back to top button