മുട്ടിൽ മരംമുറി കേസ് വീണ്ടും നീളുന്നു… അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ….

കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരായില്ല. പകരം രണ്ട് ദിവസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി. ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ നടപടികളുടെ ഭാഗമായി ഇന്ന് ഹാജരാകേണ്ടിയിരുന്ന പ്രതികൾ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ടതോടെയാണ് ഹാജരാകൽ വീണ്ടും നീളുന്നത്.

Related Articles

Back to top button