ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസിന് പരാതി നൽകി അഭിഭാഷകൻ…

തിരുവല്ലയിലെ വിവാദ ബാങ്കറായ എൻ.എം.രാജുവിൽ നിന്ന് രണ്ട് കോടി വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തിൽ ആൻ്റോ ആൻ്റണി എംപിക്കെതിരെ വിജിലൻസിന് പരാതി. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. പണമിടപാട് ആരോപണത്തിൽ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എൻ എം രാജുവിനെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. എൻഎം രാജുവിന്‍റെ വെളിപ്പെടുത്തൽ വൻ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. മറുപടിയുമായി ആന്‍റോ ആന്‍റണി രംഗത്തെത്തിയിരുന്നു.




