മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് വീഴ്ത്തിയ ഇര്‍ഫാൻ ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് ഇറക്കുംപോലീസ് 

മാവൂരില്‍ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്നൂര്‍ സ്വദേശി ഇര്‍ഫാന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പോലീസ്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ഇതുവരേയും കണ്ടെത്താനായില്ല. ഇര്‍ഫാനെ പിടികൂടാനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. രക്ഷപെടാന്‍ സഹായിച്ചെന്ന് കരുതുന്നവരെ കണ്ടെത്താനായി സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇര്‍ഫാന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം

Related Articles

Back to top button