‘നാല് സീറ്റ് കൊണ്ട് ബിജെപി മറ്റത്തൂർ ഭരിക്കുന്നില്ലേ’; 35 കിട്ടിയാൽ കേരളം എങ്ങനെ ഭരിക്കുമെന്ന ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി

35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന വാദം ആവർത്തിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടന്ന സാഹിത്യോത്സവത്തിലായിരുന്നു സുരേന്ദ്രന്റെ മറുപടി. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോ​ദ്യത്തിന് ​4 സീറ്റ് കൊണ്ട് ഞങ്ങൾ മറ്റത്തൂർ ഭരിക്കുന്നില്ലേ, അതുപോലെ ഭരിക്കുമെന്നായിരുന്നു മറുപടി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ സാക്ഷിയാക്കിയായിരുന്നു സുരേന്ദ്രന്റെ മറുപടി എന്നതും ശ്രദ്ധേയം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ നീക്കം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. നാലു ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവെച്ച കോണ്‍ഗ്രസുകാരും വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്‍റിനെയും കോണ്‍ഗ്രസ് പുറത്താക്കി നടപടിയെടുത്തിരുന്നു

Related Articles

Back to top button