തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡില്‍ മലയാളി താരങ്ങള്‍ക്ക് നേട്ടം….

തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരത്തില്‍ മലയാളി താരങ്ങള്‍ തിളങ്ങി. 2016 മുതല്‍ 22 വരെയുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 13ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ കൈമാറും. തമിഴ്‌നാട് സര്‍ക്കാരിന്റെ 7  വര്‍ഷത്തെ സംസ്ഥാന സിനിമാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി തിളക്കമാണ്. മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ ബാലമുരളി, ലിജോമോള്‍ ജോസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കാണ്  മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം. 

 വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര്‍ പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്‍മാര്‍. മഞ്ജു വാര്യര്‍ക്ക് 2019-ല്‍ പുറത്തിറങ്ങിയ ‘അസുരനി’ലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘സുരറൈ പൊട്രി’ലെ അഭിനയത്തിനാണ് അപര്‍ണയ്ക്ക് അവാര്‍ഡ്. ഹാസ്യ നടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്കും ലഭിച്ചു. മികച്ച പ്രതിനായകനായി റഹ്മാനേയും തിരഞ്ഞെടുത്തു. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button