ഇടുങ്ങിയ അടിപ്പാതയിൽ ഓട്ടോ കുടുങ്ങി; ദേശീയപാത 66-ൽ നാട്ടുകാരുടെ പ്രതിഷേധം

ദേശീയപാത 66-ൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇടുങ്ങിയ അടിപ്പാതയിൽ ഓട്ടോറിക്ഷ കുടുങ്ങി. ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് റെയിൽവേ സ്റ്റേഷൻ – വ്യാപാരഭവൻ റോഡിലെ കാറ്റിൽ ബോക്സ് അണ്ടർപാസിൽ വാഹനം കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഓട്ടോറിക്ഷ പുറത്തെത്തിക്കാനായത്.

അശാസ്ത്രീയമായി നിർമ്മിച്ച അടിപ്പാത മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. മൂന്ന് മീറ്റർ വീതിയും രണ്ട് മീറ്റർ മാത്രം ഉയരവുമുള്ള നിലവിലെ സംവിധാനം യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കാറ്റിൽ ബോക്സ് മാറ്റി മനുഷ്യർക്കും വാഹനങ്ങൾക്കും സൗകര്യപ്രദമായ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമസമിതി കഴിഞ്ഞ രണ്ട് മാസമായി ഉപവാസ സമരത്തിലാണ്.

Related Articles

Back to top button