രാവിലെയും ഉച്ചയ്ക്കുമായി 3760 രൂപ വർദ്ധിച്ചു; സ്വർണവില ഉടൻ..

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. രാവിലെ 2360 രൂപ വർദ്ധിച്ച സ്വർണവില ഉച്ചയോടെ പവന് 1400 രൂപയാണ് വർദ്ധിച്ചത്. 1,22,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി രാവിലെയും ഉച്ചയ്ക്കുമായി 295 രൂപയും 175 രൂപയുമാണ് ഉയർന്നത്. തിങ്കളാഴ്ച രേഖപ്പെടുത്തിയ 1,19,320 രൂപ എന്ന റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Related Articles

Back to top button