ഈ സ്‌നേഹപാഠം തലമുറകളിലൂടെ പരന്നൊഴുകട്ടെ;  മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം  സ്മിജി

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ചതിന് ശേഷം ഫേസ്ബുക്കില്‍ പ്രതികരിച്ച് അഡ്വ. എ പി സ്മിജി. സംവരണ ഡിവിഷനില്‍ നിന്ന് വിജയിച്ച സ്മിജിയെയാണ് ജനറല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് തീരുമാനിച്ചത്. താനാളൂര്‍ ഡിവിഷനില്‍ നിന്ന് 6852 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്മിജി വിജയിച്ചത്. അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ എ പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി.

ചെറുപ്പത്തില്‍ അച്ചന്‍ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാര്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി വീട്ടില്‍ തൂക്കിയിട്ട ഫോട്ടോകളില്‍ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ല.

Related Articles

Back to top button