‘മനസിലാക്കുന്നു, ഞങ്ങൾ സ്ത്രീകൾക്ക് ഇവിടെ ഇടമില്ല’; ശിക്ഷാവിധിയിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി പുറത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതിയുടെ പ്രതികരണം. “പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികൾക്ക് പരമാവധി പരി​ഗണന. ഞങ്ങൾ സ്ത്രീകൾക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”, പാർവതി കുറിച്ചു. ശിക്ഷാവിധി സംബന്ധിച്ച മാധ്യമ വാർത്തകൾ പങ്കുവച്ചുകൊണ്ട് അതിനുള്ള പ്രതികരണങ്ങളും പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറികളായി നൽകിയിട്ടുണ്ട്.

Related Articles

Back to top button