കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവ‍ത്തകർക്ക് നേരെ കത്തിയുമായി സിപിഎം പ്രവർത്തകൻ…

കോഴിക്കോട് ഓമശ്ശേരിയിൽ ഇന്നലെ നടന്ന കലാശക്കൊട്ടിനിടെ കത്തിയുമായി യുഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രോശിച്ച് സിപിഎം പ്രവർത്തകൻ. യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഭവം. ഓമശ്ശേരി സ്വദേശിയായ സലാമാണ് കത്തിയുമായെത്തിയത്. സിപിഎം പ്രവർത്തകർ ഇയാളെ പിടിച്ചു മാറ്റി കത്തി കൈവശപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ യുഡിഎഫ് പ്രവർത്തകർ കൊടുവള്ളി പൊലീസിൽ പരാതി നൽകി. സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്നായിരുന്നു ഓമശ്ശേരിയിലെ എൽഡിഎഫ് നേതൃത്വത്തിൻറെ പ്രതികരണം.

Related Articles

Back to top button