ബെംഗളൂരു–എറണാകുളം വന്ദേഭാരത് തുടക്കത്തിൽ തന്നെ വൻ ഹിറ്റ്; മടക്കയാത്ര ടിക്കറ്റുകൾ മണിക്കൂറുകൾക്കകം തീർന്നു

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് തുടക്കത്തിൽ തന്നെ വൻ ഹിറ്റ്. വന്ദേഭാരതിന്റെ റിസർവേഷൻ ആരംഭിച്ച ആദ്യ ദിവസത്തിൽ തന്നെ മടക്കയാത്ര സർവീസിന്റെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീർന്നു. ഇരുവശത്തേക്കുള്ള യാത്രാ നിരക്കിലും ചെറിയ വ്യത്യാസമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്നലെ ബെംഗളൂരു–എറണാകുളം വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.

വന്ദേഭാരതിന്റെ വേഗവും സൗകര്യവുമാണ് യാത്രികരെ ആകർഷിച്ചത്. പുതിയ റൂട്ടിൽ സഞ്ചാരികൾക്ക് ഗുണകരമായ അനുഭവമാകും എന്ന പ്രതീക്ഷയിലാണ് റെയിൽവേ. പുതിയ സർവീസ് ബുധനൊഴികെയുള്ള എല്ലാ ദിവസങ്ങളിലും ഓടും. നവംബർ 11 മുതലാണ് സ്ഥിര സർവീസ് തുടങ്ങുന്നത്. 8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർകാറുകളും ഒരു എക്സിക്യൂട്ടീവ് ചെയർകാറും ഉൾപ്പെടുന്നു — ഏകദേശം 600 യാത്രികർക്കാണ് യാത്രാ സൗകര്യം.

നിരക്കുകൾ

ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ (CC) ഭക്ഷണസഹിതം 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 3015 രൂപയുമാണ് നിരക്ക്. മറുവശത്ത് എറണാകുളം–ബെംഗളൂരു മാർഗ്ഗത്തിൽ ചെയർകാർ 1615രൂപയും എക്സിക്യൂട്ടീവ് ചെയർകാർ 2980രൂപയുമാണ്. ഭക്ഷണം വേണ്ടാത്തവർക്ക് കേറ്ററിങ് ചാർജിൽ ഇളവ് ലഭിക്കും.

വിശദമായ നിരക്കുകൾ:

കെഎസ്ആർ ബെംഗളൂരു–എറണാകുളം (26651) – സേലം 850 രൂപ.(EC -1580), ഈറോഡ് 960 രൂപ (1800), തിരുപ്പൂർ 1040 രൂപ (1960), കോയമ്പത്തൂർ 1115രൂപ (2120രൂപ), പാലക്കാട് 1195 രൂപ(2275രൂപ), തൃശൂർ 1340രൂപ (2580രൂപ).

എറണാകുളം–ബെംഗളൂരു (26652) – തൃശൂർ 440രൂപ (830രൂപ), പാലക്കാട് 605രൂപ (1145രൂപ), കോയമ്പത്തൂർ 705രൂപ (1340രൂപ), തിരുപ്പൂർ 790 രൂപ(1515രൂപ), ഈറോഡ് 865രൂപ (1670രൂപ), സേലം 965രൂപ (1855രൂപ), കെആർപുരം 1600രൂപ (2945രൂപ).

Back to top button