അനുജന് വേണ്ടി മധ്യസ്ഥം നിന്നു.. ജേഷ്ഠന് നേരെ ആള്‍ക്കൂട്ട ആക്രമണം.. ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കോട്ടയ്ക്കലില്‍ അനുജന് വേണ്ടി മധ്യസ്ഥം നിന്ന ജേഷ്ഠന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി എത്തിയ 25 ഓളം പേരുടെ സംഘമാണ് ഹാനിഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുമ്പ് വടികളും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്‌കോര്‍പിയോ കാര്‍ ഹാനിഷിന്റെ ശരീരത്തിലൂടെ അക്രമികള്‍ കയറ്റി ഇറക്കി. ആക്രമണത്തില്‍ ഹാനിഷിന്റെ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു



