തൊഴിലുറപ്പ് ജോലിയിൽ മണ്ണ്​ കിളക്കുന്നതിനിടെ അണലിയുടെ കടിയേറ്റു… തൊഴിലാളിയ്ക്ക്…

തൊഴിലുറപ്പ് ജോലിക്കിടെ, പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്​.

ചൂരണി പ്രദേശത്തെ​ കൃഷിത്തോട്ടത്തിൽ കയ്യാല നന്നാക്കാൻ മണ്ണ്​ കിളക്കുന്നതിനിടയിൽ അണലിയുടെ കടിയേൽക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്കാണ്​ സംഭവം. സഹതൊഴിലാളികൾ ആദ്യം പ്രദേശത്തെ വിഷവൈദ്യനെ കാണിക്കുകയും പിന്നീട്​, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രാഥമിക ചികിത്സകൾക്കു ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും​ ബുധനാഴ്ച രാത്രിയിൽ​ മരിച്ചു.

Related Articles

Back to top button