ദേശീയ പാതയില്‍ വാഹനാപകടം.. സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം…

നീലേശ്വരത്ത് ദേശീയപാതയില്‍ വാഹനാപകടം. ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ 52കാരന് ദാരുണാന്ത്യം. രാവണീശ്വരം കൊട്ടിലങ്ങാട്ടെ നസീമ മന്‍സിലില്‍ ഹംസയാണ് മരിച്ചത്. സമീപത്തെ സ്വാഗത് ഹോട്ടല്‍ ഉടമയുമാണ് മരിച്ച ഹംസ.

നീലേശ്വരം പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്. ചെറുവത്തൂര്‍ ഭാഗത്തു നിന്നും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്നു സ്‌കൂട്ടര്‍. ഈ സമയം എതിര്‍ദിശയില്‍ വന്ന ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഹംസ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button