തുലാമാസ പൂജയ്ക്കായി ശബരിമലയിൽ ഭക്തജന പ്രവാഹം…

തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ്. നട തുറക്കുന്ന നാളെ മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വൻ ഭക്തജനത്തിരക്കാകും ക്ഷേത്രം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായി. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തുകഴിഞ്ഞു, ബുക്കിങ് ഇപ്പോഴും തുടരുകയാണ്.

Related Articles

Back to top button