10 വർഷം ക്രൂരമായി വേട്ടയാടി… ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വന്നത് കടുത്ത നീതിനിഷേധം….

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും പത്തുവർഷം രാഷ്ട്രീയ വിരോധം കൊണ്ട് അദ്ദേഹത്തെ വേട്ടയാടിയെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്റെ പിതാവിനെ പല കാര്യങ്ങളിലും കുടുക്കാൻ ശ്രമിച്ചെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. മാസപ്പടി കേസിൽ കഴിഞ്ഞ അഞ്ചുവർഷമായി എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചാണ് മാത്യു അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്ററി പാർട്ടി യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം യുഡിഎഫിന്റെ മനുഷ്യത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയിൽ പറയുന്നതുപോലെയല്ല സർക്കാരിൽ കാര്യങ്ങൾ പറയുന്നത്. സർക്കാരിന് അതിന്റേതായ തീരുമാനങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഉചിതവും നീതിപൂർവവുമായ കാര്യങ്ങൾ സർക്കാർ ചെയ്യട്ടെയെന്നും ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. താൻ മന്ത്രിസഭയിലെ അംഗമല്ലെന്നും മന്ത്രിസഭയിൽ അംഗമായിരുന്നെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button