ഒമ്പത് പേരുമായി മീൻ പിടിക്കാൻ പോയ ഫൈബർ ബോട്ട് അപകടത്തിൽപ്പെട്ടു..മരണം.. കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു

കണ്ണൂർ പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബർ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആൻറണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീൻ പിടിക്കാൻ പോയ ഫൈബർ ബോട്ട് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്. തിരികെ എത്തുമ്പോൾ അഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആറുപേർ നീന്തി രക്ഷപ്പെട്ടു. ഇന്നലെ രാത്രി മീൻ പിടിക്കാൻ പോയ രണ്ടുപേരിൽ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ചെറുവള്ളം തകർന്നാണ് അപകടം ഉണ്ടായത്. പുഞ്ചക്കാട് സ്വദേശി എബ്രഹാമിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Related Articles

Back to top button