മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ.. ഒരാള്‍ മരിച്ചു.. നിരവധി പേർക്ക് പരിക്ക്….
വഴിയോര കടയിൽ നിന്നും മോമോസ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 25 പേർ ആശുപത്രില്‍ ചികിത്സ തേടുകയും ചെയ്തു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വഴിയോരത്തുള്ള ഒരു മോമോസ് സ്റ്റാളില്‍ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടവർ ചികിത തേടുകയായിരുന്നു. രേഷ്മ ബീഗമാണ് മരണപ്പെട്ടത്. സംഭവത്തില്‍ എംഡി രാജിക് (19), എംഡി അർമാൻ (35) എന്നിങ്ങനെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരിശോധനയിൽ ലൈസൻസും ശുചിത്വവുമില്ലാതെയാണ് മോമോസ് സ്റ്റാള്‍ പ്രവർത്തിച്ചിരുന്നതെന്ന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷൻ അധികൃതർ കണ്ടെത്തി. ആഹാര സാംപിളുകള്‍ ശേഖരിക്കുന്നതിനൊപ്പം ഖരാട്ടബാദിലെ ചിന്തല്‍ ബസ്തിയിലുള്ള പാചക കേന്ദ്രം സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.



