സാദിഖലി തങ്ങൾക്കെതിരായ പ്രസംഗം..ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി…

സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി.പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വിപി റിയാസ് ആണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങൾക്കും എതിരായ പ്രസംഗം സമൂഹത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം ഉമ്മർ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ വിമർശിച്ചു. സമസ്ത ജോയിൻ്റ് സെക്രട്ടറിയായ ഉമർ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറൽ സെക്രട്ടറിയെ മറികടന്ന് ജോയിൻ്റ് സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന സമൂഹത്തിൽ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button