മലപ്പുറത്ത് കത്തിക്കുത്ത്..യുവാവിന് കുത്തേറ്റു..കാരണം…

മലപ്പുറം തിരൂരങ്ങാടിയിൽ നടന്ന കത്തിക്കുത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. ​തോട്ടശേരി സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്. ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി കൊടുവായൂരിലാണ് സംഭവം. ചേളാരി പടിക്കൽ സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന.പ്രതിയും യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നി​ഗമനം.സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button